പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ദേശത്തിന്റെ കഥ

ഇമേജ്
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1973-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.                പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ല്‍ പ്രസിദ്ധീകരിച്ച നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ശ്രീധരന്‍ എന്നാണ് .അതിരണിപ്പാടത്തു വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകള്‍ ആ ദേശത്തിന്റെ അതിരു വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോള്‍ വായനക്കാരന്‍ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്. കഥാനായകനായ ശ്രീധരന്റെ ജനനം മുതല്ക്കുള്ള സംഭവ വികാസങ്ങള്‍ വര്‍ണ്ണിച്ചാണ് നോവ

ആടുജീവിതം

ഇമേജ്
ബെന്യാമിൻ  എഴുതിയ  മലയാളം  നോവലാണ്‌  ആടുജീവിതം . വലിയ സ്വപ്നങ്ങളുമായി  സൗദി അറേബ്യയിൽ   ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്,  മരുഭൂമിയിലെ  ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം,  2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം  നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു. കഥാസംഗ്രഹം കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (അറബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങ

എസ്എംഎ രോഗം

ഇമേജ്
ഒരു വർഷത്തെ മരുന്നിനു വേണ്ട തുക ഏഴരലക്ഷം ഡോളർ. ഏകദേശം അഞ്ചു കോടി രൂപ. ഏതാണാവോ ഈ അസുഖം?  നെഞ്ചോടു പറ്റികിടക്കുന്ന കുഞ്ഞിൻറെ രോഗം ചികല്സിക്കാൻ വർഷം അഞ്ചുകോടിയിലേറെ രൂപ വേണമെന്ന് കേട്ടാൽ എന്തായിരിക്കും മാതാപിതാക്കളുടെ പ്രതികരണം? എസ്എംഎ രോഗം   സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എം എ). കുഞ്ഞുങ്ങൾ പേശികൾ ദുർബലമായി ശരീരം വളഞ്ഞും തിരിഞ്ഞും വീൽചെയറിലേക്കു ഒതുങ്ങിപോവുന്ന രോഗം. ജനിക്കുമ്പോൾ ചിലപ്പോൾ കുഴപ്പമൊന്നും ഉണ്ടാവില്ല. എന്നാൽ സ്‌പൈനൽ കോഡിൽ ചലനത്തിന് പ്രേരിപ്പിക്കുന്ന 'മോട്ടോർനെർവ് ' കോശങ്ങൾക്കു ആവശ്യമായ പ്രോട്ടീൻ ഉല്പാദിപ്പിക്കുന്ന ഒരു ജീൻ കുറവായിരിക്കും. അധികം വൈകാതെ ചലിക്കുന്ന എല്ലാപേശികളെയും ബാധിക്കും. നടക്കാനുള്ള ശേഷി നഷ്ടപ്പെടാം. വീൽചെയറിലേക്കെത്തും. അസ്ഥികൾ വളയും. വളരുംതോറും രോഗഗദുരിതങ്ങൾ കൂടും. ശ്വാസകോശത്തിലും തൊണ്ടയിലും പിടിമുറുക്കും. ശ്വസനവും ഭക്ഷണവും തടസപ്പെടും. രോഗി പതിയെ വീല്ചെയറുരുട്ടി നീങ്ങും; മരണത്തിലേക്ക്. രോഗം തലച്ചോറിലെ ന്യൂറോണുകളെ ബാധിക്കില്ല. കാഴ്ച, കേൾവി, രുചി, സംസാരം ഇവക്കു പ്രശ്നങ്ങൾ ഉണ്ടാകില്ല. ബുദ്ധി ചിലപ്പോൾ മറ്റുള്ളവരേക്കാൾ കൂടും. ഭിന്നശേഷിക്കാര

തള്ളവിരലില്ലാത്ത ഗ്രാമം

ഇമേജ്
ബ്രിട്ടീഷ് ചൂഷണത്തിനെതിരെ നടന്ന യാതനാപൂര്ണമായ ഒരു സമരക്കഥ.'ആനന്ദിന്റെ ഗോവർധനന്റെ യാത്രകൾ' ലെ ഒരു ഭാഗം. ലോകത്തെ തന്നെ മികച്ച തുണിനെയ്ത്തുകാരായിരുന്നു ബംഗാളിലെ നെയ്ത്തുതൊഴിലാളികൾ. കച്ചവടത്തിനായി ഇവിടെ എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കുറഞ്ഞ കൂലിക്കു അവരെക്കൊണ്ടു വസ്ത്രങ്ങൾ നെയ്തു വാങ്ങി. അതിനു തയാറാവാത്തവരെ ക്രൂരമായി മർദിച്ചു. ഇടക്കിടെയുള്ള അവരുടെ വരവ് ഭയത്തോടെയാണ് അന്നാട്ടുകാർ കണ്ടിരുന്നത്. പല നാടുകളിലൂടെ യാത്ര ചെയ്തു നടന്ന ഗോവർധൻ ഒടുവിൽ ആ ഗ്രാമത്തിലും എത്തി. ഗോവർധൻ ഗ്രാമത്തിലെത്തിയപ്പോൾ വെയിൽ ചാഞ്ഞുകഴിഞ്ഞിരുന്നു. എല്ലായിടത്തും എന്തോ ആപത്തു വരുന്നത് പോലെ ആളുകൾ ബഹളം കൂട്ടുന്നത് കണ്ടു. മനുഷ്യർ ധൃതിപിടിച്ചു കടകൾ അടക്കുകയും വിൽക്കാൻ വച്ചിരുന്ന സാധനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. കൊണ്ടുപോവാൻ സാധിക്കാത്ത അരിയുടെയും ഗോതമ്പിന്റെയും കൂമ്പാരങ്ങൾക്കു മീതേകൂടി മനുഷ്യർ ചവിട്ടിയോടുന്നു. വീടുകളിൽ നിന്ന് സ്ത്രീകൾ കുട്ടികളെ വിളിക്കുന്നതിന്റെയും വാതിലുകൾ വലിച്ചടക്കുന്നതിന്റെയും ശബ്‌ദം. ഇതെല്ലാം കണ്ടു ഗോവർധൻ ഒന്നും മനസ്സിലാവാതെ നിന്നു. ചുഴലിക്കാറ്റ് വരികയാണോ, സൈന്യം ആക്രമിക്കാൻ എത്തു