തള്ളവിരലില്ലാത്ത ഗ്രാമം

ബ്രിട്ടീഷ് ചൂഷണത്തിനെതിരെ നടന്ന യാതനാപൂര്ണമായ ഒരു സമരക്കഥ.'ആനന്ദിന്റെ ഗോവർധനന്റെ യാത്രകൾ' ലെ ഒരു ഭാഗം.
Image result for images strike against british in kerala bangal in before independence day
ലോകത്തെ തന്നെ മികച്ച തുണിനെയ്ത്തുകാരായിരുന്നു ബംഗാളിലെ നെയ്ത്തുതൊഴിലാളികൾ. കച്ചവടത്തിനായി ഇവിടെ എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കുറഞ്ഞ കൂലിക്കു അവരെക്കൊണ്ടു വസ്ത്രങ്ങൾ നെയ്തു വാങ്ങി. അതിനു തയാറാവാത്തവരെ ക്രൂരമായി മർദിച്ചു. ഇടക്കിടെയുള്ള അവരുടെ വരവ് ഭയത്തോടെയാണ് അന്നാട്ടുകാർ കണ്ടിരുന്നത്. പല നാടുകളിലൂടെ യാത്ര ചെയ്തു നടന്ന ഗോവർധൻ ഒടുവിൽ ആ ഗ്രാമത്തിലും എത്തി. ഗോവർധൻ ഗ്രാമത്തിലെത്തിയപ്പോൾ വെയിൽ ചാഞ്ഞുകഴിഞ്ഞിരുന്നു. എല്ലായിടത്തും എന്തോ ആപത്തു വരുന്നത് പോലെ ആളുകൾ ബഹളം കൂട്ടുന്നത് കണ്ടു. മനുഷ്യർ ധൃതിപിടിച്ചു കടകൾ അടക്കുകയും വിൽക്കാൻ വച്ചിരുന്ന സാധനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. കൊണ്ടുപോവാൻ സാധിക്കാത്ത അരിയുടെയും ഗോതമ്പിന്റെയും കൂമ്പാരങ്ങൾക്കു മീതേകൂടി മനുഷ്യർ ചവിട്ടിയോടുന്നു. വീടുകളിൽ നിന്ന് സ്ത്രീകൾ കുട്ടികളെ വിളിക്കുന്നതിന്റെയും വാതിലുകൾ വലിച്ചടക്കുന്നതിന്റെയും ശബ്‌ദം. ഇതെല്ലാം കണ്ടു ഗോവർധൻ ഒന്നും മനസ്സിലാവാതെ നിന്നു.
ചുഴലിക്കാറ്റ് വരികയാണോ, സൈന്യം ആക്രമിക്കാൻ എത്തുകയാണോ എന്നെല്ലാം ഗോവർധൻ ശങ്കിച്ചു. കാര്യമറിയാനായി  ഗോവർധൻ ഓടുന്ന ഒരാളെ കൈയിൽ പിടിച്ചുനിർത്തി. അയാളുടെ കൈയിൽ തള്ളവിരൽ ഇല്ലായെന്ന് ഗോവർധന്റെ ശ്രദ്ധയിൽപെട്ടു. ഗോവർധന്റെ കൈയിലെ തള്ളവിരൽ കണ്ടു ആ മനുഷ്യൻ ഞെട്ടി. അയാൾ ഓടിപോകുന്നതിനു മുമ്പ് 'ഓടിക്കോ' എന്ന് മാത്രം ഗോവർധനോട് പറഞ്ഞു. നദിയിൽ കൂടി ബ്രിട്ടീഷ് കമ്പനിയുടെ കൊടിനാട്ടിയ വഞ്ചികൾ ചന്തക്കരികിലെ കടവിന്റെ നേരെ വരുന്നത് ഗോവർധൻ കണ്ടു. വഞ്ചികളിൽ ചിലത് കാലിയും ചിലതിൽ നിറയെ ചരക്കുകളും ആയിരുന്നു. കമ്പനി ഓഫീസർമാരും ഗുമസ്തൻമാരും ദല്ലാളുകളും കച്ചവടത്തിന് വരുന്നതുകണ്ടു ഭയന്നിട്ടാണ് ആളുകൾ ഓടിയതെന്നു ഗോവർധന് മനസ്സിലായി.
ഒരു വീടിന്റെ തുറന്ന വാതിൽ കണ്ട് ഗോവർധൻ അകത്തേക്കു കയറി. വീടിന്റെ അകത്തുണ്ടായിരുന്ന സ്ത്രീ ആദ്യം ഭയന്നെങ്കിലും പിന്നീട് അയാളെ അകത്തു വിളിച്ചിരുത്തി. അവളുടെ കുട്ടികൾ തള്ളവിരൽ ഇല്ലാത്ത കൈകൾ കൊണ്ട് അയാൾക്കു കുടിക്കാൻ വെള്ളം നൽകി. ഈ കാഴ്ച ആദ്യം ഒന്ന് പീഡിപ്പിച്ചെങ്കിലും ഗോവർധൻ പിന്നീട് അതിനോട് പൊരുത്തപ്പെട്ടു.
നിരുപദ്രവകാരികളായ ജന്തുക്കളെ അന്തരാക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരു ഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്ന് ഗോവർധൻ സ്വയം പരിചയപ്പെടുത്തി. ഇവിടെയുള്ള ആരും നിങ്ങൾക്കു അഭയം തരില്ല എന്ന് ആ സ്ത്രീ   ഗോവർധനോട് പറഞ്ഞു. ഗോവർധൻ തള്ളവിരലുള്ള ആളാണ് എന്നതായിരുന്നു പ്രധാന കാരണം. സ്വയം രക്ഷിക്കാൻ കഴിയാത്തവരാണ് തങ്ങളെന്ന് അവർ ദുഃഖത്തോടെ പറഞ്ഞു. ആ സ്ത്രീ നൽകിയ ചപ്പാത്തി ഗോവർധൻ കഴിച്ചു. തിന്നുന്നതിനിടയിൽ തന്നെകുറിച്ചു അയാൾ സംസാരിച്ചു. ആറു വിരലുകളുള്ള തൻ്റെ ജേഷ്ഠനെക്കുറിച്ചും ഗോവർധൻ പറഞ്ഞു.
അഞ്ചു വിരലുകളോട് കൂടി ജനിച്ച തങ്ങളുടെ വിരൽ മുറിച്ചുകളയേണ്ടിവന്ന കഥ ആ സ്ത്രീ വിവരിച്ചു. ജാതിയിൽ നെയ്ത്തുകാരായിരുന്നു അവർ. കമ്പനിക്കാർ അവരെ ചൂഷണം ചെയ്തു . കമ്പനി പറയുന്ന വിലക്കു നെയ്തുകൊടുക്കാനുള്ള കരാറിൽ നിർബന്ധിച്ചു ഒപ്പിടുവിച്ചു തുണി നെയിക്കുകയായിരുന്നു പതിവ്. അതിനു തയാറാവാത്തവരെ മുക്കാലിയിൽ കെട്ടിയിട്ടടിക്കും. ഈ പീഡനത്തിൽ നിന്നും രക്ഷപെടാൻ അവരെല്ലാം തള്ളവിരൽ മുറിച്ചു നദിയിലെറിഞ്ഞ് നെയ്ത്തുപേഷിച്ചു. കൃഷിയും മറ്റും ചെയ്തപ്പോൾ അതും കമ്പനി കുറഞ്ഞ വിലക്കു വാങ്ങാൻ തുടങ്ങി. അവർ പറയുന്ന വിലക്കു നല്കാത്തവരെ പീഡിപ്പിച്ചു. കുട്ടികൾ ജനിക്കുമ്പോൾ തന്നെ തള്ളവിരൽ മുറിച്ചു ഗംഗയിൽ എറിയുന്നത് അവരുടെ ആചാരമായി മാറി,
വഴിക്കുവെച്ചു കമ്പനിക്കാർ തല്ലിച്ചതച്ച ഒരുവനെ കണ്ടു എന്ന് ഗോവർധൻ പറഞ്ഞപ്പോൾ ആ സ്ത്രീ പൊട്ടിക്കരഞ്ഞു. അത് അവരുടെ ഭർത്താവായിരുന്നു എന്ന് ഗോവര്ധന് മനസിലായി. കമ്പനിക്കാർ പിടിച്ചുകൊണ്ടുപോയവർ മരിച്ചതായി കണക്കാക്കപ്പെട്ടിരുന്നു. ആ ഗ്രാമത്തിൽ ഓരോ ദിവസവും സ്ത്രീകൾ വിധവകളായിക്കൊണ്ടിരുന്നു. രാത്രി വൈകുന്നതുവരെ ബസാറിൽ നിന്നും അലർച്ചകളും നിലവിളികളും ഉയർന്നുകേട്ടു. കമ്പനികളുടെ ഗുമസ്തന്മാരും ദല്ലാൾമാരും കടകൾ തുറപ്പിക്കുകയും വ്യാപാരം അടിച്ചേല്പിക്കുകയുമായിരുന്നു. പിന്നെ ശബ്തങ്ങൾ ഒതുങ്ങി.
മണ്ണുകൊണ്ടുണ്ടാക്കിയ ആ വീടിൻറെ ഒറ്റമുറിയുടെ ഒരു കോണിൽ ആ സ്ത്രീയും കുട്ടികളും പരസ്പരം കെട്ടിപിടിച്ചുകിടന്നു. മെറ്റേമൂലയിൽ ഗോവർധനും കൂട്ടുകാരനായ കുരുടൻ പൂച്ചയും. രാത്രിയുടെ നേരിയ തണുപ്പ് അവരുടെ ദുരിതങ്ങൾക്കുമീതെ അവരെ തണുപ്പിക്കാനായി ശ്രമിച്ചുകൊണ്ട് ഇഴഞ്ഞുനടന്നു. പുറത്തു സാമ്രാജ്യങ്ങൾ പണിയുന്നവരുടെ ബഹളം ഒതുങ്ങിയ സമയത്തു എപ്പോഴോ അവരും ഉറങ്ങി. നേരം പുലർന്നപ്പോൾ തള്ളവിരലുകളില്ലാത്ത ആ ഗ്രാമം വീണ്ടും ശാന്തമയമായിരുന്നു. കാരണം കടവിൽ നിന്നും ചരക്കുവഞ്ചികൾ  പോയിക്കഴിഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ദേശത്തിന്റെ കഥ

ആടുജീവിതം